loader image

പോക്സോ കേസ്; പ്രതിക്ക് 65 വർഷം കഠിന തടവ്.

കൊടുങ്ങല്ലൂർ : 15 വയസ്സുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷം കഠിന തടവും 1,35,000/- (ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം) രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 10 വർഷത്തിലേറെ അധിക കഠിന തടവുകൂടി അനുഭവിക്കണം.
കൊടുങ്ങല്ലൂർ ആല ദേശത്ത് കോച്ഛാറ വീട്ടിൽ ജിഷ്‌ണു (28)നെയാണ് കൊടുങ്ങല്ലൂർ അതി വേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജ് വി.വിനിത (V.VINITHA) ശിക്ഷിച്ചത്. പിഴ ഈടാക്കുന്ന മുറക്ക് അതിജീവിതക്ക് ഈ സംഖ്യ നൽകുവാനും ഉത്തരവിട്ടിട്ടുണ്ട്.
15 വയസ്സിൽ താഴെ പ്രായമായ അതിജീവതയെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ദുരുദ്ദേശത്തോടെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗിക അതിക്രമങ്ങൾ കാണിക്കുകയും തുടർന്ന് അതിജീവിത വീട്ടിൽ പറയുകയും മതിലകം പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് അന്നത്തെ എസ് എച്ച് ഒ ആയിരുന്ന ടി. കെ. ഷൈജു, എസ് ഐ ലാൽസൺ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചുത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സുലാൽ. കെ.എസ്.(SULAL. K.S.) ഹാജരായി. ലേയ്‌സൻ ഓഫീസർ ASI ഷീജ K.T. പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.

Spread the love
See also  ‘ഇനി കേരളം’ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close