ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ.

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ.

ചേർപ്പ്: കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാലശ്ശേരി വില്ലേജ്, പാലക്കൽ സ്വദേശി കൂപ്ലിക്കാടൻ വീട്ടിൽ ആഷിക് (25) ആണ് പിടിയിലായത്. ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
2026 ജൂൺ 23- ന് വൈകീട്ട് 05.45 ഓടെ പാലക്കൽ പരിസരത്തുനിന്നാണ് ചേർപ്പ് പോലീസ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് എൻ.ഡി.പി.എസ് (NDPS) നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതിയായ ആഷിക് മുൻപും ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ കുട്ടികൾക്ക് വിൽപന നടത്താനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇയാൾ ഒരു വധശ്രമക്കേസിലും പ്രതിയാണ്.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ കൃഷ്ണപ്രസാദ്, ജി എ എസ് ഐ ഷീജ, ജി എസ് സി പി ഒ അനീഷ്, സി പി ഒ മാരായ സുജിത്ത്, ലിജുമോൻ, ടെസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  മലർവാടി അങ്കണവാടിയിൽ സംഘടിപ്പിച്ച ഓണാഘോഷം വർണ്ണാഭമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top