PUDUKAD-NEWS-PUTHUKAD-NEWS

മാളയിൽ കർഷകസഭയും ഞാറ്റുവേല ചന്തയും തുടങ്ങി; മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും മാള ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കർഷകസഭയും ഞാറ്റുവേല ചന്തയും 2026-27’ കായിക യുവജനക്ഷേമ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
നിലവിലെ കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാർഷിക മേഖലയെയും നമ്മുടെ കർഷകരെയും വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പണ്ട് കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് കേരളത്തിൽ തിരുവാതിര ഉൾപ്പെടെയുള്ള ഞാറ്റുവേലകൾ കൊണ്ടാടിയിരുന്നത്. എന്നാൽ ഇന്ന് സാഹചര്യങ്ങളെല്ലാം മാറി. ഇത്തരം പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് കൃഷിയിൽ ഉറച്ചുനിൽക്കുന്ന കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും തുടർനടപടികളും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മാള ഗ്രാമപഞ്ചായത്ത് പി.കെ. പരമേശ്വരൻ ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ (ഇ. ആന്റ് ടി) ഷബ്നാസ് പടിയത്ത് പദ്ധതി വിശദീകരണം നടത്തി.
കർഷക സഭകൾ മുഖേന കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുക, അവർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ലഭ്യത സമയബന്ധിതമായി ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
മാള ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെലിൻ ജെയിംസ്, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ബെന്നി വെമ്പിൽ, വിവിധ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജോഷി കാഞ്ഞൂത്തറ, ജിജി ജോയ് മാതിരപ്പിള്ളി, ടി.കെ. ജിനേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാജൻ കൊടിയൻ, കാവ്യ രഞ്ജിത്ത് , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.

Spread the love
See also  കുന്നംകുളം അക്കിക്കാവിലുണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികനായ യുവാവ് ദാരുണമായി മരണപ്പെട്ടു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top