കൊടുങ്ങല്ലൂർ : കഴിഞ്ഞ ജൂൺ 25-ന് പുലർച്ചെ 01.00 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമയത്ത് കൊടുങ്ങല്ലൂർ എരിശ്ശേരി പാലത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന അഞ്ച് ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
എടവിലങ്ങ് രാമൻകുളം സ്വദേശി മങ്കര വീട്ടിൽ ജെമിൻ (18) എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ സൗമ്യ, എസ് ഐ അറാഫത്ത്, സി പി ഒ മാരായ ശ്യാംകുമാർ, ഷെമീർ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.



