PUDUKAD-NEWS-PUTHUKAD-NEWS

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് നിലവില്‍ വൈകിട്ട് നാല് മണിക്ക് (03.07.2026 വൈകുന്നേരം 4 മണിക്ക്) 418.20 മീറ്ററായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രസ്റ്റ് ലെവലില്‍ (419.40 മീറ്റര്‍) നിയന്ത്രിച്ചു നിര്‍ത്താനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നിരിക്കുകയാണ്.
ഡാമിലെ ജലനിരപ്പ് 419.40 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Spread the love
See also  തളിക്കുളം തമ്പാൻകടവിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top