തൃശൂർ പുത്തൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

തൃശൂർ പുത്തൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

തൃശൂർ : പുത്തൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊങ്ങംപാറ സ്വദേശി പാണ്ഡ്യൻ വീട്ടിൽ രമേഷിൻ്റെ മകൻ ബദ്രീനാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എർത്ത് കമ്പിയിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂർ ഗുരുദേവ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആണ് ബദ്രിനാഥ്.

Spread the love
See also  വാഹനം തട്ടിയെന്ന ആക്ഷേപം ഉന്നയിച്ച് മാടായിക്കോണം സ്വദേശിയെ മർദ്ദിച്ച കേസിൽ നീതി തേടി കുടുംബം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top