ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ “ഫുട്ബോളിൻ്റെ ശാസ്ത്രം” സെമിനാർ നടത്തി

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ “ഫുട്ബോളിൻ്റെ ശാസ്ത്രം” സെമിനാർ നടത്തി

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “ഫുട്ബോളിൻ്റെ ശാസ്ത്രം” എന്ന വിഷയത്തിൽ ശാസ്ത്ര സെമിനാർ നടത്തി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സഹകരണത്തോടെ നടത്തിയ സെമിനാറിൽ മധു വെള്ളാനി ക്ലാസ് നയിച്ചു.

ഫുട്ബോൾ മത്സരത്തിൽ ഭൗതികശാസ്ത്രം രസതന്ത്രം, ജീവശാസ്ത്രം എന്നിവ എങ്ങനെ സമന്വയിക്കുന്നു എന്ന് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.

ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, പ്രിയൻ ആലത്ത്, എ.ടി. നിരൂപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Spread the love
See also  വായനപക്ഷാചരണം : അവിട്ടത്തൂർ സ്കൂളിൽ സംവാദം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top