PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭ സാമ്പത്തിക ക്രമക്കേട്; നാട്ടിക മുൻ എംഎൽഎയുടെ മുൻ പിഎ മസൂദ് കെ വിനോദ് അറസ്റ്റിൽ.

അന്തിക്കാട് : നിയമസഭ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നാട്ടിക മുൻ എംഎൽഎയുടെ പിഎ ആയിരുന്ന മസൂദ് കെ വിനോദ് അറസ്റ്റിൽ നിയമസഭയിൽ നിന്നും 2021 – 2024 കാലയളവിൽ മുൻ എംഎൽഎ ആയിരുന്ന സി സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് മസൂദ് കെ വിനോദിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നിയമസഭയിൽ ഹാജരാകാതെ എം എൽ എ യുടെ വ്യാജ ഒപ്പിട്ട് അനധിക്യതമായിഅലവൻസ് കൈപ്പറ്റിയെന്നതായിരുന്നു പരാതി.
യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നിയമസഭ രേഖകൾ മൂലം പരാതി നൽകിയതിൽ 2024 ൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഹാഷിമിന്റെ അപേക്ഷയിൽ 2025 മാർച്ച് മാസത്തോടെ കേസ് അന്തിക്കാട് പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നു. ജാമ്യത്തിനായി മസൂദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു.
തുടർന്ന് ഒളിവിലായിരുന്ന മസൂദ് കെ വിനോദിനെ ഇന്ന് (09.07.2026) പുലർച്ചെ 2 മണിയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം റിമാൻഡ് ചെയ്തു.

Spread the love
See also  വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക ഭക്ഷ്യ പ്രദർശന വിപണന മേള : സംഘാടക സമിതി യോഗം ചേർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top