സ്വകാര്യ ബസ് റോഡിലെ വെള്ളക്കെട്ടിൽ താഴ്ന്നു.

സ്വകാര്യ ബസ് റോഡിലെ വെള്ളക്കെട്ടിൽ താഴ്ന്നു.

പെരിഞ്ഞനം : യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസ് റോഡിലെ വെള്ളക്കെട്ടിൽ താഴ്ന്നു. ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളം സെൻ്ററിൽ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം. കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സാണ് വഴിയിൽ കുടുങ്ങിയത്. ബസ്സിൻ്റെ മുൻഭാഗത്തെ വീൽ ആണ് കുഴിയിൽ കുടുങ്ങി ബസ് ഒരു വശത്തേക്ക് ചരിഞ്ഞത്.
മുന്നോട്ട് പോകാനാകാതായത്തോടെ യാത്രക്കാരെ പുറത്തിറക്കി മറ്റൊരു ബസ്സിൽ കയറ്റിവിടുകയായിരുന്നു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായത്. എൻ. എച്ച്. നിർമ്മാണക്കമ്പനിയുടെ ജെസിബി എത്തിച്ചാണ് ബസ് പുറത്തെടുത്തത്

Spread the love
See also  പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീപിടിച്ചു#shorts #news #accidentnews

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top