PUDUKAD-NEWS-PUTHUKAD-NEWS

കൈപ്പറമ്പ്കാവ് നവീകരണ കലശത്തോടനുബന്ധിച്ചുള്ള നൃത്തസംഗീതോത്സവം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

കൈപ്പറമ്പ്കാവ് നവീകരണ കലശത്തോടനുബന്ധിച്ചുള്ള നൃത്തസംഗീതോത്സവം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജൂലൈ 10 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ പ്രശസ്ത സംഗീതസംവിധായകൻ മണികണ്ഠ അയ്യപ്പ മുഖ്യാതിഥിയായി.
ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് സന്തോഷ് എം. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ നവീകരണ കലശ സമിതി കൺവീനർ പ്രകാശ് മണ്ണൂർ സ്വാഗതം ആശംസിച്ചു. ഫാ. ഡേവിഡ് ചിറമ്മൽ (വികാരി, കൈപ്പറമ്പ് പള്ളി), മുഹമ്മദ് ഹുസൈൻ അൽഫാളിലി (ഖത്തീബ്, കൈപ്പറമ്പ് മഹല്ല്) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ശ്രീമതി ശാലിനി ജിജോയുടെ ഭരതനാട്യ കച്ചേരിക്ക് കലാക്ഷേത്ര സുദർശൻ ആമുഖ പ്രഭാഷണം നടത്തി. സൗമ്യ സുകുമാരൻ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സി. എസ്. തോമസ്, വസുന്ധര തോമസ്, കലാക്ഷേത്ര സുദർശൻ, ശാലിനി ജിജോ എന്നിവരെ നവീകരണ കലശ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ക്ഷേത്രസംരക്ഷണ സമിതി ജോയിന്റ് സെക്രട്ടറി ഹരീഷ് കുമാർ പി. ബി. നന്ദി രേഖപ്പെടുത്തി.

Spread the love
See also  ദേശീയ മത്സ്യ കർഷക ദിനം ആചരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top