വലപ്പാട് : വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡിയായ വലപ്പാട് ഷാപ്പുംപടി ദേശത്ത്, കടുവങ്കശ്ശേരി വീട്ടിൽ വിഷ്ണു 34 വയസ്സ് എന്നയാളെ കാപ്പ നിയമ പ്രകാരം 6 മാസക്കാലത്തേക്ക് നാടു കടത്തി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിഷ്ണു വലപ്പാട് പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമക്കേസിലും രണ്ട് അടിപിടി കേസിലും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ കെ , ജി എസ് ഐ ഹരി, സിവിൽ പോലീസ് ഓഫീസർ സുബി എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.


