അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ മുന്നറിയിപ്പ്

അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21-ാം തീയതി വരെ അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

The post അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ മുന്നറിയിപ്പ് appeared first on Thrissur Vartha.

Spread the love
See also  സിപിഐ ദേശീയ സമര പ്രചരണം : കാൽനട പ്രചരണ ജാഥകൾ  നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top