ബിജെപിക്ക് എതിരെ വീണ്ടും കള്ളപ്പണ ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി; അടിസ്ഥാന വിരുദ്ധമെന്ന് ബിജെപി.

ബിജെപിക്ക് എതിരെ വീണ്ടും കള്ളപ്പണ ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി; അടിസ്ഥാന വിരുദ്ധമെന്ന് ബിജെപി.

തിരഞ്ഞെടുപ്പ് കാലത്ത് 25 കോടിയോളം രൂപയുടെ കള്ളപ്പണം തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിയതായി വെളിപ്പെടുത്തൽ. തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിൽ 17 ചാക്കുകളിലായാണ് പണം കൊണ്ടുവന്നതെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ വീട്ടിലുമായാണ് ഈ പണം സൂക്ഷിച്ചിരുന്നത് എന്നും അക്ഷയ് പറഞ്ഞു. നേരത്തേ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിപ്പ് ബിജെപിയിൽ നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൃശൂർ ബിജെപിയെ കുറിച്ചും വെളിപ്പെടുത്തലുണ്ടായത്.
അതേസമയം ആക്ഷയ് യുടെ ആരോപണം ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം നിഷേധിച്ചു. സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് അക്ഷയിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നാണ് നേൃത്വത്തിന്റെ വിശദീകരണം. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുമെന്നും ബിജെപി അറിയിച്ചു.

Spread the love
See also  വാഹനത്തിൽ നിന്നും ഇരുമ്പ് പൈപ്പ് വീണ് ഒരാൾ മരിച്ച സംഭവം വാഹനത്തിൻെറ ഡ്രൈവർ റിമാൻറിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top