പേഴ്സും മൊബൈലും മോഷ്ടിച്ച് എ ടി എം കാർഡ് മുഖേന ഒരുലക്ഷത്തിനടുത്ത് തുക പിൻവലിച്ചയാൾ പിടിയിൽ.

പേഴ്സും മൊബൈലും മോഷ്ടിച്ച് എ ടി എം കാർഡ് മുഖേന ഒരുലക്ഷത്തിനടുത്ത് തുക പിൻവലിച്ചയാൾ പിടിയിൽ.

തൃശൂർ : പേഴ്സും മൊബൈൽ ഫോണും മോഷ്ടിച്ച് പേഴ്സിലുണ്ടായിരുന്ന എ ടി എം കാർഡ് ഉപയോഗിച്ച് 96,400 രൂപ പിൻവലിച്ച കേസിലെ പ്രതിയായ തൃശൂർ ജയ്ഹിന്ദ് മാർക്കറ്റ് സ്വദേശിയായ ബാബു (29) എന്നയാളെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.

ജൂലൈ 17-ന് ചെമ്പൂക്കാവ് പരിസരത്ത്. മുക്കാട്ടുകര സ്വദേശിയുടെ പേഴ്സും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായാണ് കേസ്.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയെ ജയ്ഹിന്ദ് മാർക്കറ്റ് പരിസരത്ത് നിന്ന് ഈസ്റ്റ് പൊലീസ് പിടികൂടി.
അന്വേഷണത്തിൽ പ്രതിക്കെതിരെ വിയ്യൂർ, തൃശൂർ ഈസ്റ്റ്, പുതുനഗരം, മെഡിക്കൽ കോളേജ്, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിലായി 13-ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Spread the love
See also  ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ഒന്നാം ദിവസം പുരാണ തത്ത്വ നിർണ്ണയം മുതൽ ദേവീദർശന പാരായണം നടന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top