PUDUKAD-NEWS-PUTHUKAD-NEWS

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം.

അക്കിക്കാവ് : കേച്ചേരി ബൈപ്പാസ് റോഡിൽ പന്നിത്തടത്ത് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട് 6.30 ഓടെ പന്നിത്തടം ചിറമലങ്ങാട് കോൺകോഡ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാരായ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്കും കാറിലെ യാത്രക്കാർക്കും പരിക്ക്. . കോഴിക്കോട് നിന്നും രോഗിയുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന 108 നമ്പർ ആംബുലൻസിൽ എതിരെ വന്നിരുന്ന് ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഇന്നോവ കാർ മറ്റൊരു കാറിനെ മറികടക്കുവാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
ഇടിയ തുടർന്ന് പുറകിലോട്ട് നീങ്ങിയ ഇന്നോവ കാർ തൊട്ടു പുറകിൽ ഉണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. മൂന്നു വാഹനങ്ങളുടെയും മുൻവശം തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ പന്നിത്തടം അൽ അമീൻ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Spread the love
See also  കർഷക തൊഴിലാളി യൂണിയൻ പാലിശ്ശേരി വില്ലേജ് സമ്മേളനം പെരിഞ്ചേരി എ.എൽ.പി സ്‌കൂളിൽ നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top