ആളൂർ : കൊറിയർ/പാർസൽ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിനെ 6 കിലോ 50 ഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിൽ ഇവർക്ക് കഞ്ചാവ് അയച്ചുകൊടുത്ത പ്രധാന പ്രതിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ ഒളമറ്റം സ്വദേശി ചെറ്റാരിക്കൽ വീട്ടിൽ അലൻ മാത്യു (25) ആണ് പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



