തൃശ്ശൂർ സിറ്റി പോലീസിൻറ ‘പിങ്ക് പട്രോളിന് TMA & NUMEROS MOTORS സഹകരത്തോടെ നൽകുന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫും ട്രാഫിക് ബോധവൽക്കരണ ക്ലാസും നടന്നു.
കേരള പോലീസിന്റെ വനിതാ സുരക്ഷാ പദ്ധതിയിലേക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തൃശൂർ സിറ്റി പോലീസിൻെറ പിങ്ക് പട്രോളിങ്ങിലേക്ക് TMA & NUMEROS സഹകരണത്തോടെ കൈമാറി.
തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷനുമായി (TMA) സഹകരിച്ച്, ന്യൂമെറോസ് മോട്ടോഴ്‌സ് തൃശ്ശൂർ സിറ്റി പോലീസിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ക്രോസ്‌ഓവർ യൂട്ടിലിറ്റി വാഹനങ്ങളാണ് (CUV) 9.8.2026 തിയ്യതി ഞായറാഴ്ച രാവിലെ 9ന് തൃശൂർ സിറ്റി പോലീസിന് കൈമാറിയത്. തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന ചടങ്ങ് കേരള സംസ്ഥാന ആഭ്യന്തര മന്ത്രി ബഹു. ശ്രീ. രമേശ് ചെന്നിത്തല അവർകൾ ഉദ്ഘാടനം ചെയ്തു. അതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും നിർവ്വഹിച്ചു.
ബഹു. യുവജനക്ഷേമ മന്ത്രി ഒ.ജെ ജനീഷ് അധ്യക്ഷത വഹിച്ചു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്വാഗതം പറഞ്ഞ ചടങ്ങിൽ തൃശൂർ AMVI സുജിത്ത് പൊതു ജനങ്ങൾക്കും ഡ്രൈവർമാർക്കുമായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി.
പ്രത്യേക ‘പിങ്ക്’ നിറത്തിലുള്ള ഈ വാഹനങ്ങൾ, പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് കേരള പോലീസ് നടപ്പിലാക്കുന്ന ‘പിങ്ക് പട്രോൾ’ (Pink Patrol) പദ്ധതിയുടെ ഭാഗമായാണ് ഈ വാഹനങ്ങൾ വിന്യസിക്കുന്നത്.
സ്കൂൾ, കോളേജ് പരിസരങ്ങൾ ഉൾപ്പെടെയുള്ള തിരക്കേറിയ പൊതുസ്ഥലങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് തൃശൂരിലെ ‘പിങ്ക് പട്രോൾ’ വിഭാഗത്തിൽ നിയോഗിച്ചിരിക്കുന്നത്.
“തൃശൂരിൽ പൊതുസ്ഥലങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കും. തൃശൂർ സിറ്റി ജില്ലയിലെ പോലീസിംഗിൽ സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ‘ന്യൂമെറോസ് ഡിപ്ലോസ് സി.യു.വി’ (Numeros Diplos CUV) വാഹനങ്ങളുടെ വരവ് കരുത്തേകും. കാര്യക്ഷമവും വിശ്വസനീയവുമായ ഈ വാഹനങ്ങൾ, ദൈനംദിന പട്രോളിംഗിൻെറ ആവശ്യങ്ങൾക്കനുസൃതമായി കരുത്തുറ്റ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
‘പിങ്ക് പട്രോൾ’ നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് CUV-കളിൽ ഓരോന്നിലും പബ്ലിക് അഡ്രസ് സിസ്റ്റം, സൈറൺ, ബീക്കൺ ലൈറ്റുകൾ, മുൻവശത്തും പിൻവശത്തുമുള്ള ഫ്ലാഷർ ലൈറ്റുകൾ, ഒരു യൂട്ടിലിറ്റി ബോക്സ്, രണ്ട് ഹെൽമെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കഠിനമായ ജോലികൾക്ക് അനുയോജ്യമായ രീതിയിലാണ് വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബെംഗളൂരു, കൊച്ചി പോലീസ് സേനകളിൽ ഇതിനകം ഉപയോഗിച്ചുവരുന്നതിന് പിന്നാലെ, തൃശൂർ നഗരവും പോലീസ് സേവനത്തിനായി ന്യൂമെറോസ് ഡിപ്ലോസ് ഇതോടെ ഉപയോഗിച്ചു തുടങ്ങി.
തൃശൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ. രാജൻ ജെ. പല്ലൻ, മേയർ ഡോ. നിജി ജസ്റ്റിൻ, തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ശ്രീ. ടി നാരായണൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് (IPS), എന്നിവരും TMA, ന്യൂമെറോസ് മോട്ടോഴ്‌സ് എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



