കാട്ടാന ആക്രമണം : മൂന്നുപേർക്ക് പരിക്കേറ്റു.

കാട്ടാന ആക്രമണം : മൂന്നുപേർക്ക് പരിക്കേറ്റു.

അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഫോറസ്റ്റ് ഓഫീസർക്കും വനം വാച്ചർമാർക്കുമാണ് പരിക്കേറ്റത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്.
കാട്ടാന എത്തിയത് സൗരോർജ വേലി തകർത്ത്. കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ വീണാണ് മൂന്നുപേർക്കും പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. മൂവരും ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സതേടി.

Spread the love
See also  11-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top