ചേലക്കരയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേലക്കര നാട്യൻചിറ കുളത്തിന് സമീപം ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
പഴയന്നൂർ ഭാഗത്തുനിന്നും ചേലക്കര ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഫുട്പാത്തിലിടിച്ച് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ഓട്ടോറിക്ഷകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.



