മാധ്യമരംഗത്ത് ഓൺലൈൻ മാധ്യമ പ്രവർത്തകർ കാഴ്ച വെയ്ക്കുന്ന മുന്നേറ്റങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും, വാർത്തകൾ റീച്ചിനു വേണ്ടിയല്ലാതെ സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയതാകണമെന്നും മുതിർന്ന പത്രപ്രവർത്തകനായ ജോർജ്ജ് പൊടിപ്പാറ പറഞ്ഞു.
ഓൺലൈൻ പ്രസ്സ് ക്ലബ്ബ് ഓഫ് കേരളയുടെ തൃശൂർ ജില്ലയിലെ അംഗങ്ങൾക്കുള്ള ഐഡി കാർഡ്, സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികളുടെ പുതുവത്സര ദിനമായ ചിങ്ങം ഒന്ന്, തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് തൃശൂർ ബിനി ഹെറിറ്റേജ് ഹോട്ടലിൽ വെച്ചാണ് ഐഡി കാർഡ് വിതരണം നിർവഹിച്ചത്. ഓൺലൈൻ പ്രസ്സ് ക്ലബ്ബ് ഓഫ് കേരള സംസ്ഥാന പ്രസിഡണ്ട് ജോയ് ഡാനിയൽ അധ്യക്ഷത വഹിച്ചു.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ടി. സ്‌റ്റെയിൻസ്, സംസ്ഥാന ട്രഷറർ ശങ്കരനാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി ടി. കെ. സനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. എം. എ. റസാഖ് സ്വാഗത പ്രസംഗവും, ജില്ലാ ട്രഷറർ ഷാജി പൊന്നേമ്പാറ നന്ദിയും രേഖപ്പെടുത്തി.



