എറവിൽ നിയന്ത്രണം വിട്ട കാർ കമ്പിവേലിയിൽ ഇടിച്ച് കയറി, ഇരുമ്പ് പൈപ്പ് തോളിൽ കുത്തികയറി യുവതിക്ക് ഗുരുതര പരിക്ക്. എറവിൽ ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. നിയന്ത്രണം വിട്ട കാർ കമ്പിവേലിയിൽ ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ ഇരുമ്പ് പൈപ്പ് യുവതിയുടെ തോളിൽ കുത്തിക്കയറി. ചാഴൂർ സ്വദേശി പേരോത്ത് പ്രകാശന്റെ ഭാര്യ രേഖയ്ക്കാണ് പരിക്കേറ്റത്. അപകടസമയത്ത് കാറിൽ മൂന്ന് പേരുണ്ടായിരുന്നു. മുൻസീറ്റിലായിരുന്നു രേഖ.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ കട്ടർ ഉപയോഗിച്ച് കമ്പി മുറിച്ചാണ് രേഖയെ കാറിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ രേഖയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


