തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ അപൂർവ്വ പ്രതിഭാസമായ നിത്യം പൂക്കുന്ന കൊന്നമരത്തിനു ചുവട്ടിൽ നടക്കുന്ന കൊന്നക്കൽ പാണ്ടി മേളകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 85 വാദ്യകലാകാരന്മാരുടെ കൂട്ടായ്മയോടെ അവിസ്മരനീയമായി. വർഷത്തിൽ 2പ്രാവശ്യമാണ് ക്ഷേത്രത്തിൽ കൊന്നക്കൽ പാണ്ടിമേളം നടക്കുന്നത്. മഹാദേവന്റെ തിരുവാതിര മഹോത്സവത്തിനും, കുംഭമാസത്തിലെ ഉത്സവത്തിനിടക്ക് ഏകാദശി നാളിലുമാണ്.


