കയ്പമംഗലം മേഖലയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. നാല് പേരും ഇപ്പൊൾ ചാവക്കാട് കടപ്പുറത്തേക്ക് എത്തി . ദിശ മാറിപോയതാണ് ഇവരെ കാണാതാകാൻ കാരണമെന്ന് പറയുന്നു. ഇവർക്കായി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും അഴീക്കോട് കോസ്റ്റൽ പോലീസിൻ്റെയും കോസ്റ്റ് ഗാർഡിൻ്റെയും നാല് ബോട്ടുകളിലായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് വഞ്ചിയിൽ നിന്നുള്ളവരുടെ സന്ദേശം എത്തിയത് കയ്പമംഗലം വഞ്ചിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് നിന്നും ഇന്നലെ രാത്രി പുറപ്പെട്ട വെള്ളമാണ് കാണാതായത്.
എൻജിൻ നിലച്ച വള്ളം കടലിൽ ഒഴുകിനടക്കുകയായിരുന്നു. ഒരു രാത്രി കടലിൽ കഴിഞ്ഞുകൂടിയ ഇവർക്ക് കുളച്ചൽ ബോട്ടുകാർ നൽകിയ മറ്റൊരു എൻജിൻ ഉപയോഗിച്ചാണ് തിരികെ എത്താൻ കഴിഞ്ഞത്.
മതിലകം കൂളിമുട്ടം സ്വദേശി ജ്യോതി, കയ്പമംഗലം സ്വദേശി മുകേഷ് എന്ന സുനിൽ, പെരിഞ്ഞനം സ്വദേശികളായ ഉണ്ണി, സുനി എന്നിവരാണ് വള്ളത്തിലുള്ളത്. ഇവർ ഉടൻ ചാവക്കാട് ചേറ്റുവ ബ്ലാങ്ങാട് കടപ്പുറത്ത് എത്തും. ഇതിന് ശേഷം വാഹനത്തിൽ കയ്പമംഗലത്ത് എത്തിക്കും


