ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം.

തൃശ്ശൂർ : ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം.
ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആഫിദ റോഡിൽ വീണു. ഈ സമയത്ത് ഇതുവഴി വന്ന ബസ് ആഫിദയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ ആഫിദയുടെ മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. പൊലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തി ഗതാഗതം പൂർവസ്ഥിതിയിലാക്കി.  മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ, മകൻ: മുഹമ്മദ് മെഹഫൂഫ് (ലല്ലു).

Spread the love
See also  വയോധികയെ തെരുവുനായ കടിച്ചുകൊന്നു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close