കൊടുങ്ങല്ലൂർ: കുടിവെള്ളത്തിൽ ഉപ്പു കലർന്നതായുള്ള ആക്ഷേപത്തെ തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വി.പി തുരുത്തിൽ വൻ തോതിൽ കുടിവെള്ളം മോഷ്ടിക്കുന്നതായി കണ്ടെത്തി. വി.പി. തുരുത്ത് തേനാലിപറമ്പിൽ ടി.സി സുബ്രഹ്മണ്യൻ്റെ വീട്ടുവളപ്പിലാണ് വൻതോതിൽ കുടിവെള്ളം മോഷ്ടിക്കുന്നതായി കണ്ടെത്തിയത്. സുബ്രഹ്മണ്യൻ്റെ കോമ്പൗണ്ടിൽ
സ്ഥിതി ചെയ്യുന്ന വിതരണ ലൈനിൽ നിന്നുള്ള വെള്ളം അനധികൃതമായി വാൽ വച്ച് ഓസ്കണക്ട് ചെയ്ത് വാട്ടർ ടാങ്കിലേക്ക് ഉപയോഗിച്ചിരുന്നതായും
പുഴയിൽ നിന്നും വാരുന്ന മണൽകഴുകി വൃത്തിയാക്കി വിൽക്കുന്നതും അനധികൃതമായി ശേഖരിക്കുന്ന കുടിവെള്ളത്തിലാണെന്നും തെളിഞ്ഞു.
വീടിൻ്റെ നിർമ്മാണ പ്രവർത്തനം നടത്തുന്നതായും ബോധ്യപ്പെട്ടു. പൈപ്പ്ലൈനിന് സമീപത്തുള്ള മത്സ്യകുഞ്ഞുങ്ങളെ വളർത്തുന്ന 80,000 ലീറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ വെള്ളം നിറക്കുന്നതും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


