കയ്പമംഗലത്ത് ക്ഷേത്രത്തിൽ മോഷണം.
🌐 Select your Language:
Current: മലയാളം
Current: മലയാളം
കയ്പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ബന്ധാരം കുത്തിത്തുറന്ന് പണവും കവർന്നിട്ടുണ്ട്. നട തുറക്കാനായി ക്ഷേത്രം ശാന്തി
ഇന്ന് പുലർച്ചെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫീസ് മുറി കുത്തിത്തുറന്ന് ഇവിടെ നിന്നും താക്കോൽ എടുത്താണ് ശ്രീകോവിൽ തുറന്നതെന്ന് സംശയിക്കുന്നുണ്ട്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
Get more updates from Pudukad News on Google
