നാടിന്റെ സമാധാനാന്തരീക്ഷം തകർക്കരുത്… കെ എം മുഹമ്മദ് കാസിം കോയ

പൊന്നാനി : ജമൽയുദ്ധത്തെ സംബന്ധിച്ച് മുഘ്യമന്ത്രി നടത്തിയ പരാമർശങ്ങൾ തികഞ്ഞ അക്ഞ്ഞതയും നാടിന്റെ സമാധാനം തകർക്കുന്നതുമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ. എം മുഹമ്മദ് കാസിം കോയ പറഞ്ഞു.
സർവ്വാധിപനായ അല്ലാഹുവിന്റെ കല്പനകൾ മതം പഠിച്ച പണ്ഡിതൻമാർ പറയുന്നത് തങ്ങളുടെ സമുദായത്തോടും അനുയായികളോടുമാണെന്ന കാര്യം രാഷ്ട്രീയ, ഭരണ നേതൃത്വം മറക്കരുത്.
ഇസ്ലാമിക ചരിത്ര വസ്തുതകളെ തങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടി ആരും വളച്ചൊടിക്കരുതെന്നും പൊന്നാനിയിലെ ആദ്യത്തെ പള്ളികളിൽ ഉൾപ്പെട്ട തോട്ടുങ്ങൽ ജുമുഅ ത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മീലാദ് സംഗമത്തിൽ അദ്ദേഹം ഉണർത്തി.
പരിപാടിയിൽ മൗലിദ് പാരായണം, ഹംസിയ്യ, മദ്ഹ് കീർത്തനങ്ങൾ, അന്നദാനം എന്നിവ നടന്നു.മുഹ്സിൻ സഅദി, സിറാജ്ജുദ്ധീൻ മുസ്ലിയാർ,ഇസ്മായിൽ അൻവരി,മൊയ്തീൻ കോയ സുഹ്രി,ഇ കെ ഉമർ സാഹിബ്,ജാഫർ സാഹിബ്, ബഷീർ ഉസ്താദ് എന്നിവർ സംബന്ധിച്ചു

