നാട്ടികയിൽ നിർത്തിയിട്ടിയിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറി അപകടം.
🌐 Select your Language:
Current: മലയാളം
Current: മലയാളം
നാട്ടിക ദേശീയപാതയിൽ കേടായി നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി അപകടം. ടാങ്കർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് നാട്ടിക സെന്ററിന് സമീപം അപകടമുണ്ടായത്.
എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ദേശീയപാതയിൽ കേടായി നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ഇടിച്ചുകയറിയത്.
അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവറായ കണ്ണൂർ സ്വദേശി സിദ്ദീഖിന്റെ (44) കാലിന് ഗുരുതരമായി പരിക്കേറ്റു.
അപകടവിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് ടാങ്കർ ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ സിദ്ദീഖിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Get more updates from Pudukad News on Google
