വാട്സാപ്പിൽ വരുന്ന വ്യാജ ട്രാഫിക് ചലാൻ സന്ദേശങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
🌐 Select your Language:
Current: മലയാളം
Current: മലയാളം
ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെ എത്തുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ (MVD) ജാഗ്രതാ നിർദ്ദേശം. സാമ്പത്തിക തട്ടിപ്പുകാർ തയ്യാറാക്കുന്ന കെണികളിൽ പെടാതിരിക്കാൻ ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ച് പിഴ പരിശോധിക്കാനും അടയ്ക്കാനും വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ട്രാഫിക് ചലാനുകൾ തയ്യാറാക്കുന്നതും പിഴ ഈടാക്കുന്നതും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ്. വാഹനത്തിന് എന്തെങ്കിലും രീതിയിലുള്ള പിഴ നിലവിലുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ echallan.parivahan.go മാത്രം ഉപയോഗിക്കുക.
Get more updates from Pudukad News on Google
