"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പുതുശ്ശേരി പാടശേഖരത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

പുതുശ്ശേരി പാടശേഖരത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.. ഇന്ന് രാവിലെയാണ് പാടത്ത് തോടിനോട് ചേർന്നുള്ള പാലത്തിന് സമീപത്തായി കമിഴ്ന്നു കിടക്കുന്ന രീതിയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

സമീപത്ത് പാടത്ത് മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആളുടെ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിലാണ്. പുതുശ്ശേരി ഭാഗത്ത് നിരവധി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Get more updates from Pudukad News on Google