സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52കാരിക്ക് ദാരുണാന്ത്യം.
🌐 Select your Language:
Current: മലയാളം
Current: മലയാളം
ചേറ്റുപുഴ : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52കാരിക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടിൽ സഹദേവന്റെ ഭാര്യ അനിത (52) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രേയസ് ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനിത മരിച്ചു. വെസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Get more updates from Pudukad News on Google
