loader image

ശ്രീകുരുംബ പുരസ്കാരം സി.കെ.ശേഖരന്

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന അടികളായിയുന്ന യശ്ശശരീരനായ നീലത്ത്മഠം പ്രദീപ്‌കുമാർ അടികൾ സ്‌മരണാർത്ഥം നൽകുന്ന 2026-ലെ ശ്രീകുരുംബ പുരസ്കാരം
സി.കെ.ശേഖരന്.  ഇരിഞ്ഞാലക്കുട മാപ്രാണത്ത് ചെമ്പാറ വീട്ടിൽ കൊച്ചക്കന്റെയും കാർത്ത്യായനിയുടെയും മകനായി 1961-ൽ ജനിച്ചു. 1987 മുതൽ മാസപ്പടി തസ്തികയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ജോലി ചെയ്ത് വരുന്നു.
ജോലിയിൽ പ്രവേശിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ക്ഷേത്രത്തിലെ താലപ്പൊലി, ഭരണി തുടങ്ങിയ മഹോത്സവങ്ങളുടെ ആചാരാനുഷ്ഠന ചടങ്ങുകൾ മുറ തെറ്റാതെ കണിശയതയോട് കൂടി നടത്തിവരുന്നു.
സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഭഗവതിയോടുള്ള സേവനോന്മുഖദയും ജോലിയോടുള്ള ആത്മാർത്ഥതയും കണക്കിലെടുത്ത് ഇദ്ദേഹത്തെ ജോലിയിൽ തുടരാൻ ദേവസ്വം ബോർഡ് അനുവദിക്കുകയുണ്ടായി.
രണ്ടാം താലപൊലി ദിവസം ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ട കോവിലകത്തിൻ്റെ തിരുമുറ്റത്ത് നടക്കുന്ന ചടങ്ങിൽ
കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ പുരസ്കാരം സമ്മാനിക്കും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി അജയൻ അദ്ധക്ഷതവഹിക്കും

Spread the love
See also  ഗുരുവായൂരിൽ കല്യാണമഹാമേള; ശ്രീകൃഷ്ണ സന്നിധിയിൽ വിവാഹങ്ങളുടെ ചരിത്രദിനം- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close