സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണ്ണക്കപ്പിന് കൊടുങ്ങല്ലൂരിൻ്റെ ചരിത്ര ഭൂമിയിൽ ഹൃദ്യമായ സ്വീകരണം.
താളമേളങ്ങളും, കാവടിയും, കരിമരുന്നും അകമ്പടിയേകിയ ഘോഷയാത്രയോടെയാണ് സ്വർണ്ണക്കപ്പിനെ കൊടുങ്ങല്ലൂർ വരവേറ്റത്.
സുബ്രഹ്മണ്യൻ കുരുത്തോല മെനഞ്ഞ സ്വർണ്ണക്കപ്പിൻ്റെ മാതൃക എം.എൽ.എ കൈമാറി.
കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ വി.ആർ സുനിൽ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
സ്വർണക്കപ്പ് യാത്രക്ക്
എ.ഡി.പി.ഐ ഗിരീഷ് ചോലയിൽ,
നഗരസഭാ വൈസ് ചെയർപേഴ്സൺ സുമിത നിസാഫ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ ഹാഷിക്, കെ.കെ രാധാകൃഷ്ണൻ, റസോജ ഹരിദാസ്, കെ.എം രതീഷ്, ലത ഉണ്ണികൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ, വാർഡ് കൗൺസിലർ ഗീത റാണി, ഡി.ഇ.ഒ. ടി. ഷൈല,
എ.ഇ.ഒമാരായ പി.മൊയ്തീൻ കുട്ടി, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.


