പാർക്കിംഗ് സ്ഥലത്ത് ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
കാർ പാർക്ക് ചെയ്തതിന്റെ ഫീസ് ചോദിച്ചതിന് ജീവനക്കാരനെ ഇടിവള ഉപയോഗിച്ച് മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് കാക്കക്കടവത്ത് പുതിയപുരയ്ക്കൽ ഷിഹാസിനെ (28) ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ എസ്ഐ കെ. ആർ.വിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 10.30ന് ഗുരുവായൂർ നഗരസഭയുടെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക ഗ്രൗണ്ടിൽ പാർക്കിങ് ഫീസ് പിരിക്കുന്ന ജീവനക്കാരൻ ഇരിങ്ങപ്പുറം സ്വദേശി ചേറൂർ ജഗത്തിനാണ് (20) മർദനമേറ്റത്. ഷിഹാസ് കാറുമായി പാർക്കിങ് ഗ്രൗണ്ടിൽ എത്തിയപ്പോൾ ജഗത്ത് ഫീസ് ചോദിച്ചു. ക്ഷുഭിതനായ ഷിഹാസും കൂടെയുണ്ടായിരുന്ന 3 പേരും ചേർന്ന് ജഗത്തിനെ ഇടിവളയുപയോഗിച്ച് മർദിച്ചുവെന്ന് പോലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതികളായ ഇവർക്കെതിരെ പോലീസ് വധ ശ്രമത്തിന് കേസെടുത്തു. മറ്റ് 3 പ്രതികൾ ഒളിവിലാണ്. കാർ കസ്‌റ്റഡിയിലെടുത്തു.
Get more updates from Pudukad News on Google






