ഓപ്പറേഷൻ തൂഫാൻ: കൈപ്പമംഗലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
കൈപ്പമംഗലം : പഞ്ഞപ്പിള്ളിയിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച അതിമാരക രാസലഹരിയായ 0.2 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പുതിയായിക്കാരൻ വീട്ടിൽ സാബിത്ത് (21) എന്നയാളെ അറസ്റ്റ് ചെയ്തത്.
സാബിത്ത് കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി കാറിന്റെ മിററിൽ രഹസ്യമായി ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി അറസ്റ്റിലായ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ അവിനാഷ് കുമാർ പി വി, ജി എ എസ് ഐ രാജേഷ് പി കെ, ഡ്രൈവർ സി പി ഒ വിഷ്ണു എന്നിവരും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും സംയുക്തമായ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.Get more updates from Pudukad News on Google






