എം എൻ വി ജി അടിയോടി അനുസ്മരണം

🌐 Select your Language:
Current: മലയാളം
ഇരിങ്ങാലക്കുട : അധ്യാപകരുടെയും ജീവനക്കാരുടെയും അഖിലേന്ത്യാ സംഘടനാ നേതാവായി മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ച ജോയിൻ്റ് കൗൺസിൽ നേതാവ് എം.എൻ.വി.ജി അടിയോടിയുടെ ഇരുപതാം ചരമവാർഷിക ദിനത്തിൽ പരേതൻ്റെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
യോഗത്തിൽ ജോയിൻ്റ് കൗൺസിൽ മേഖലാ പ്രസിഡണ്ട് ജി കണ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി.
മേഖലാ സെക്രട്ടറി പി.ബി.മനോജ്കുമാർ സ്വാഗതവും പി.സി.സവിത നന്ദിയും പറഞ്ഞു.
ടി.കേശവദാസ് , ടി.എസ്.സ്വരാജ്, എ.വി.സജീവ് സി.ബി.നീനു എന്നിവർ നേതൃത്വം നൽകി
Get more updates from Pudukad News on Google





