ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : നവംബർ 10, 11, 12, 13 തിയ്യതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, എഇഒ എം.എസ്. രാജീവ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
പഞ്ചായത്ത് മെമ്പറും, പബ്ലിസിറ്റി ചെയർമാനുമായ ബിന്ദു വി. സതീശൻ അധ്യക്ഷത വഹിച്ചു.
ബിപിസി സരിത എ. കണിച്ചായി മുഖ്യപ്രഭാഷണം നടത്തി.
കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എ.സി. സുരേഷ്, ജനറൽ കൺവീനർ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ, പഞ്ചായത്തംഗങ്ങൾ, സംഘാടകസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പബ്ലിസിറ്റി ജോയിൻ്റ് കൺവീനർ എൻ. സൈമൺ ജോസ് സ്വാഗതവും പബ്ലിസിറ്റി കൺവീനർ ഡോ. എ.ജെ. ദിവ്യ നന്ദിയും പറഞ്ഞു.
വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്കും സർഗാത്മകതയ്ക്കും പ്രോത്സാഹനം നൽകുന്ന കലോത്സവം വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
കലോത്സവത്തിന്റെ സന്ദേശവും കലാ-സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ





