"> Skip to content
Sample Header Banner
October 31, 2026
⌕

ഇരിങ്ങാലക്കുട ജനമൈത്രി പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ യുവജന ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : യുവാക്കളെ ലഹരിയിൽനിന്ന് അകറ്റി കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിക്കുന്ന യുവജന ചാമ്പ്യൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം പ്രശസ്ത ഫുട്ബോൾ താരം വിക്ടർ മഞ്ഞില നിർവഹിച്ചു.

ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ ഇ.യു. സൗമ്യ, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, വത്സൻ, ജനമൈത്രി സിആർഒ എസ്ഐ മനോജ്, സമിതിയംഗങ്ങളായ കെ.എൻ. സുഭാഷ്, പി.ആർ. സ്റ്റാൻലി, ടെൽസൺ കോട്ടോളി, ജോൺസൺ മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.

ആദ്യ മത്സരത്തിൽ ക്രൈസ്റ്റ് കോളെജ്, ഡ്രീംസ് നമ്പ്യങ്കാവിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.

സമാപന സമ്മേളനത്തിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇരിങ്ങാലക്കുടയിലെ 16 ഫുട്ബോൾ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

യുവജനങ്ങളിൽ കായികാഭിരുചി, അച്ചടക്കം, കൂട്ടായ്മ, സഹകരണ മനോഭാവം എന്നിവ വളർത്തുന്നതിനും ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നതിനുമാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നത്.

Get more updates from Pudukad News on Google