റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ; ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതുമൂലം വിവിധ ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ തടസ്സപ്പെടും. ഒല്ലൂർ,പുതുക്കാട്, ഇരിങ്ങാലക്കുട,ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജംക്‌ഷൻ യാഡുകളിലുമാണ് അറ്റകുറ്റപ്പണി നടക്കുക.
പൂർണമായി റദ്ദാക്കിയട്രെയിനുകൾ:
നാളെ വൈകിട്ട് 6.10നു പുറപ്പെടേണ്ട ഗുരുവായൂർ – തൃശൂർ പാസഞ്ചർ (56116) നാളെ ഓടില്ല. ഇതേ വണ്ടി രാത്രി 8.10നു തിരികെ ഗുരുവായുരേക്കു പുറപ്പെടേണ്ട ട്രിപ്പും റദ്ദാക്കി. 20നും 27നും രാത്രി 9.05നു പുറപ്പെടേണ്ട കൊല്ലം – എറണാകുളം മെമു (66310) റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ:
കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കു സർവീസ് നടത്തുന്ന ഇന്റർസിറ്റി എക്സ്പ്രസ് (16306) 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 1, 4 തീയതികളിൽ തൃശൂരിൽ ഓട്ടം അവസാനിപ്പിക്കും. ടാറ്റാനഗറിൽ നിന്ന് എറണാകുളത്തേക്കു സർവീസ് നടത്തുന്ന എക്സ‌്പ്രസ് (18189) 12, 19, 26 തീയതികളിൽ ആലുവയിൽ ഓട്ടം അവസാനിപ്പിക്കും.
വഴിതിരിച്ചുവിടുന്നവ:
ആലപ്പുഴ വഴി പോകേണ്ട തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ‌്പ്രസ് (16604) 13, 15 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ഗുരുവായൂരിൽനിന്ന് ആലപ്പുഴ വഴി പോകേണ്ട ചെന്നൈ എഗ്മോർ എക്‌സ്പ്രസ് 13, 20, 27 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.
കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ആലപ്പുഴ വഴി പോകേണ്ട മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് 13, 20, 27 തീ യതികളിൽ കോട്ടയം വഴി തിരിച്ചുവിടും.
എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിക്കും.



