"> Skip to content
November 4, 2026
⌕

വാഹനത്തിന്റെ ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം; ഇടിവള ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി യദുകൃഷ്ണ അറസ്റ്റിൽ

November 4, 2026
Share this post to
🌐 Select your Language: Current: മലയാളം

അന്തിക്കാട് : വാഹനത്തിന്റെ ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള വെളുത്തൂർ വില്ലേജ് മനക്കൊടി സ്വദേശി മഠത്തിൽ വീട്ടിൽ യദുകൃഷ്ണ (28) എന്നയാളാണ് അറസ്റ്റിലായത്.

പരാതിക്കാരനായ മനക്കൊടി സ്വദേശി പോറാടൻ വീട്ടിൽ രാഹുൽ (34) എന്നയാളുടെ മനക്കൊടിയിലുള്ള ബാർബർ ഷോപ്പിന് സമീപം വെച്ച് ഒന്നാം പ്രതിയും സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിക്കുന്നത് പരാതിക്കാരൻ നേരത്തെ താക്കീത് ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. 20.09.2026-ന് വൈകിട്ട് 6.30 മണിയോടെ പുള്ള് എന്ന സ്ഥലത്ത് വാഹനത്തിന്റെ ബ്ലോക്ക് മാറ്റുകയായിരുന്ന പരാതിക്കാരനെ ഒന്നാം പ്രതി അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്ത പരാതിക്കാരനെ രണ്ടാം പ്രതിയും മൂന്നാം പ്രതിയും ചേർന്ന് പിടിച്ചുനിർത്തുകയും ഈ സമയം ഒന്നാം പ്രതി കൈവശമുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

യദുകൃഷ്ണ അന്തിക്കാട് ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസിലും, പൊതു സ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച കേസിലും അടക്കം നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ്, സി പി ഒ മാരായ കിരൺ, മിഥുൻ, കൃഷ്ണ പ്രസാദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Get more updates from Pudukad News on Google