Skip to content
November 10, 2026
⌕

പഞ്ചവടിയിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി

November 9, 2026
Share this post to

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിൽ പിതൃ തർപ്പണത്തിന് ആയിരങ്ങളെത്തി. പുലർച്ചെ 2.30 മുതൽ ബലിയിടൽ തുടങ്ങി.ആയിരം പേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാനുള്ള വലിയ പന്തലാണ് പഞ്ചവടി വാ കടപ്പുറത്ത് ഒരുക്കിയത്.

കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പിതൃസായൂജ്യ പൂജ,തിലഹവനം എന്നിവ നടത്താനുള്ള സൗകര്യവും ഉണ്ടായിരുന്നു. സുരക്ഷാ ഒരുക്കാൻ പൊലീസും അഗ്നിരക്ഷാ സേനയും രംഗത്ത് സജീവമാ യിരുന്നു .

പ്രസിഡൻ്റ് വാക്കയിൽ വിശ്വനാഥൻ,സെക്രട്ടറി വിക്രമൻ താമരശ്ശേരി,ട്രഷറർ രാജഗോപാൽ വേഴപറമ്പത്ത്,ബാലൻ കൊഴപ്പാട്ട്,പാലപ്പെട്ടി ദിലീപ്‌കുമാർ,വിനയദാസ് താമരശ്ശേരി, ഷനിൽകുമാർ ചന്തിരുത്തിൽ,മനീഷ് ചന്ദനപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Get more updates from Pudukad News on Google