Skip to content
November 10, 2026
⌕

നവംബർ 12ന് ഓട്ടോ – ടാക്സി പണിമുടക്ക്

November 10, 2026
Share this post to

ഓട്ടോ – ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ തുടരും. നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്. ഓട്ടോ ടാക്സി മിനിമം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളി യൂണിയന്റെ പ്രധാന ആവശ്യം. ഇന്ധനവിലയിലും ഇൻഷുറൻസ് പ്രീമിയത്തിലും ഉൾപ്പെടെ തുടർച്ചയായി വർധനയുണ്ടായിട്ടും യാത്രാനിരക്കിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

Get more updates from Pudukad News on Google