Skip to content
November 10, 2026
⌕

അഭിനയത്തിൽ നിന്ന് മാറിനിന്നതിൽ വിഷമമില്ല; രണ്ട് അവസരങ്ങൾ നഷ്ടമായതിൽ മാത്രം സങ്കടം: മേനക സുരേഷ് | Menaka Suresh acting comeback

November 10, 2026
Share this post to
Menaka Suresh acting comeback

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ് നടി മേനക സുരേഷ്. ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന മേനക വിവാഹശേഷമാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയതുപോലെ സജീവമായിരുന്നില്ല. അഭിനയത്തിൽ നിന്നുള്ള ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. (Menaka Suresh acting comeback)

സിനിമയിൽ നിന്ന് മാറിനിൽക്കേണ്ടിയിരുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു പശ്ചാത്താപമില്ലെന്നാണ് മേനകയുടെ മറുപടി. വിവാഹശേഷം കുടുംബജീവിതത്തിനും മക്കളുടെ വളർച്ചയ്ക്കുമായിരുന്നു മുൻഗണന നൽകിയതെന്നും മക്കൾ നഴ്‌സറിയിൽ പോകുന്നതുവരെ അവരുടെ കാര്യങ്ങൾ പൂർണമായും സ്വയം നോക്കിയിരുന്നുവെന്നും താരം പറഞ്ഞു.

മക്കൾ വളർന്നതോടെയാണ് ഒന്നോ രണ്ടോ സിനിമകളിൽ വീണ്ടും അഭിനയിച്ചത്. അഞ്ച് വർഷം മുമ്പ് പൃഥ്വിരാജിനൊപ്പം പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന ചിത്രത്തിൽ മേനക എന്ന കഥാപാത്രമായും താരം എത്തിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങൾക്കായി നിരവധി പേർ വിളിച്ചെങ്കിലും ഏതാനും സീനുകളിൽ മാത്രം അഭിനയിക്കുന്നതിൽ കാര്യമില്ലെന്ന് തോന്നിയതായും മേനക വ്യക്തമാക്കി. ഇത്രയും കാലം സിനിമയിൽ നിന്ന് വിട്ടുനിന്നതിൽ തനിക്ക് സങ്കടമില്ലെന്നും എന്നാൽ രണ്ട് അവസരങ്ങൾ നഷ്ടമായതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞു. മമ്മൂട്ടി ആദ്യമായി നിർമിച്ച സീരിയലായ ‘ജ്വാലയായ്’യിലെ പ്രധാന വേഷത്തിലേക്ക് മേനകയെ ക്ഷണിച്ചിരുന്നു. ഇതിനായി മമ്മൂട്ടി ഭർത്താവ് സുരേഷ് കുമാറിനെ നേരിട്ട് വിളിക്കുകയും ചെയ്തു. എന്നാൽ അന്ന് ഇരുവർക്കും തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.

സുരേഷ് കുമാർ നിർമിച്ച ‘വിഷ്ണുലോകം’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരവും മേനകയ്ക്ക് ലഭിച്ചിരുന്നു. ആ വേഷം ചെയ്യണമെന്ന് സുരേഷേട്ടൻ ഏറെ നിർബന്ധിച്ചെങ്കിലും മകൾ രേവതി അന്ന് കൈക്കുഞ്ഞായിരുന്നതിനാൽ അതിനും കഴിഞ്ഞില്ല. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേനക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Summary: Actress Menaka Suresh says she has no regrets about taking a break from films after marriage to focus on her family. However, she feels sad about missing two opportunities — a role in the serial Jwalayay and a chance to act alongside Mohanlal in Vishnulokam.

Get more updates from Pudukad News on Google