122 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയക്ക് അർഹത

പറപ്പൂർ: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർഥം കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പിൽ 122 പേരെ ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ടവരെ നവംബർ 17ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകും.
ക്യാമ്പിന് പ്രസിഡന്റ് ഹാൻസൻ സി.സി., സെക്രട്ടറി സെബാസ്റ്റ്യൻ പി.ഒ., ജോസൺ സി.ഡി., സൈമൺ കുന്നത്ത്, വത്സല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Get more updates from Pudukad News on Google




