Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

പഴമയുടെ പെരുമയിൽ ഗുരുവായൂർ ക്ഷേത്രം; ഗുരുവായൂരപ്പന്റെ മതഗ്രന്ഥശാലയ്ക്ക് 82 വയസ്- Guruvayoor

തിട്ടൂരങ്ങളിൽ നിന്ന് ഡിജിറ്റൽ കാലത്തേക്ക്: ഗുരുവായൂർ ക്ഷേത്രചരിത്രത്തിന്റെ ജീവനുള്ള രേഖയായി 82 വർഷം പിന്നിടുന്ന മതഗ്രന്ഥശാല ഗുരുവായൂർ: ഗുരുവായൂരപ്പന്റെ സന്നിധിയിൽ ദേവസ്വം വകയായി പ്രവർത്തിച്ചു വരുന്ന മതഗ്രന്ഥശാല ആരംഭിച്ചിട്ട് 82 വർഷം പൂർത്തിയാകുന്നു. ഗുരുവായൂർ ക്ഷേത്രചരിത്രങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായ സാമൂതിരി രേഖകളുടെ അടിസ്ഥാനത്തിൽ, 1944 ഫെബ്രുവരി 4-നാണ് മതഗ്രന്ഥശാലയുടെ ഉദ്ഘാടനം നടന്നതെന്ന് കണക്കാക്കപ്പെടുന്നു. ആരാധനയും ഭരണചരിത്രവും സംസ്കാരപാരമ്പര്യവും ഒരുപോലെ ചേർന്ന ഈ സ്ഥാപനം, കാലത്തെ അതിജീവിച്ച് ഇന്നും വിജ്ഞാനദീപമായി നിലകൊള്ളുന്നു. ആരംഭകാലവും സാമൂതിരി തിട്ടൂരങ്ങളും ഗുരുവായൂർ ക്ഷേത്രഭരണം […]

പഴമയുടെ പെരുമയിൽ ഗുരുവായൂർ ക്ഷേത്രം; ഗുരുവായൂരപ്പന്റെ മതഗ്രന്ഥശാലയ്ക്ക് 82 വയസ്- Guruvayoor Read More »

PUDUKAD-NEWS-PUTHUKAD-NEWS

പൂങ്കുന്നം പാടത്ത് വൻ തീപിടിത്തം

തൃശൂർ :പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ രണ്ടേക്കറോളം വരുന്ന പാടത്തിന് തീപിടിച്ചു. ബുധൻ വൈകിട്ട് 6.30ഓടെയാണ് സംഭവം. ഉണങ്ങിക്കിടന്ന പുല്ലിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടരുകയായിരുന്നു. പാടത്തിന് സമീപം വീടുകളുള്ളതിനാൽ തീ അതിവേഗം പടർന്നത് ആശങ്കയ്ക്കിടയാക്കി. തൃശൂർ അഗ്നിരക്ഷാസേന ഒരു മണിക്കൂർ നീണ്ട പരിശ്രമം നടത്തിയാണ് തീയണച്ചത്. ആദ്യം 5000 ലിറ്റർ വെള്ളം ഉപയോഗിച്ച് അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണത്തിലാക്കാനായില്ല. തുടർന്ന് 14,500 ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീയണച്ചത്. എഎസ്ട‌ിഒ ബി ഹരികുമാർ,

പൂങ്കുന്നം പാടത്ത് വൻ തീപിടിത്തം Read More »

PUDUKAD-NEWS-PUTHUKAD-NEWS

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു. ഭൂരിഭാഗം അംഗങ്ങളും സിപിഎം അനുഭാവികളായതിനാൽ വീണ്ടും ഒരു സിപിഎം ഭരണസമിതിയെ അധികാരത്തിലെത്തിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു വരുത്തിതീർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കരുവന്നൂർ തട്ടിപ്പ് കണ്ടെത്തിയ 2021 മുതൽ അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലാണ് ബാങ്ക് ഉള്ളത്. ഫെബ്രുവരി 22 ന് മാടായിക്കോണം ചാത്തൻ മാസ്റ്റർ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ്. പതിമൂന്ന് അംഗ

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുവാവ് ഷോക്കേറ്റ് മരിച്ചു

കുന്നംകുളം:ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെമ്മണ്ണൂർ സൗത്തിൽ ആശാരിപ്പടിക്കു സമീപം മമ്പറമ്പത്ത് വിപിൻ (20) ആണ് മരിച്ചത്. കൂനംമൂച്ചി സ്കൂകൂളിലെ വാർഷിക ആഘോഷ പരിപാടിയുടെ ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്കിടെ ബുധനാഴ്‌ച പുലർച്ചെയായിരുന്നു അപകടം. കോണിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്നു വിപിൻ. ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്. അച്ഛൻ: പരേതനായ വിജയൻ. അമ്മ: സുനിത.സഹോദരൻ: വിമൽ.

യുവാവ് ഷോക്കേറ്റ് മരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

കോൺഗ്രസ് ഓഫീസിൽ മദ്യപിച്ച് നൃത്തം; നേതാക്കൾക്ക് സസ്പെൻഷൻ

തൃശ്ശൂർ :തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്‌തവർക്കെതിരെ നടപടി. ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്‌തത്. ഓഫീസ് സെക്രട്ടറി ജോയ് കെജി, പ്രവർത്തകനായ മനാഫ് എന്നിവർക്ക് എന്നിവർക്കെതിരെയും നടപടി ഉണ്ട്. തൃശ്ശൂർ മണ്ണുത്തി മണ്ഡലം കമ്മറ്റി ഓഫീസിലാണ് സംഭവം. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ആണ് ഇവർ ഓഫീസിൽ മദ്യപിച്ച് നൃത്തം ചെയ്തത്‌. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.

കോൺഗ്രസ് ഓഫീസിൽ മദ്യപിച്ച് നൃത്തം; നേതാക്കൾക്ക് സസ്പെൻഷൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചേറ്റുവ പുഴയിൽ അനധികൃത ബോട്ട് സർവീസ്; 65,000 രൂപ പിഴ ചുമത്തി.

കൊടുങ്ങല്ലൂർ : ചേറ്റുവ പുഴയിൽ അനധികൃത ബോട്ട് സർവീസ് നടത്തിയ ബോട്ട് തുറമുഖ വകുപ്പ് പിടികൂടി. 65,000 രൂപ പിഴ ചുമത്തി. കർണാടക സ്വദേശി കെ.കെ നാരായണ ദാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിക്കാരൻ എന്ന ബോട്ടാണ് പിടികൂടിയത്. കൊടുങ്ങല്ലൂർ പോർട്ട്‌ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അധികൃത ബോട്ട് സർവീസ് കണ്ടെത്തിയത്. ചേറ്റുവ പുഴയിൽ സഞ്ചാരികളുമായി യാത്ര നടത്തുന്ന ബോട്ടിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ഇതിനെ തുടർന്ന് ബോട്ടുടമക്ക് നോട്ടീസ് നൽകുകയും 65,000

ചേറ്റുവ പുഴയിൽ അനധികൃത ബോട്ട് സർവീസ്; 65,000 രൂപ പിഴ ചുമത്തി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒഡീഷ സ്വദേശിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിന് അടുത്തുള്ള പാർക്ക് റെസിഡൻസി ബാറിന് സമീപം വെച്ച് ഉത്തർപ്രദേശ് ഗൗതം ബുദ്ധനഗർ സ്വദേശി രാജ് കുമാർ (32) എന്നയാളോട് പ്രതി പണം ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വൈരാഗ്യത്താൽ രാജ്കുമാറിനെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ഒഡീഷ ശ്രീരാംപൂർ സ്വദേശി രാഷ്ട്രപതി ഉധാൻ സിംഗിനെ(42) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബീഷ് എന്നിവരാണ് അന്വേഷണ

യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒഡീഷ സ്വദേശിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

കാപ്പ ഉത്തരവ് ലംഘിച്ചതിന് മതിലകം പി. വെമ്പല്ലൂര്‍ സ്വദേശിയെ ജയിലിലാക്കി.

മതിലകം : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കവർച്ച കേസിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ട പി. വെമ്പല്ലൂര്‍ വില്ലേജ്, അസ്മാബി കേളേജ് ദേശത്ത്, ചളളിയില്‍ വീട്ടിൽ വൈശാഖ് കുമാര്‍ 38 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആറ് മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് പടിഞ്ഞാറേ വെമ്പല്ലൂരുള്ള വീട്ടിൽ പ്രവേശിച്ച്

കാപ്പ ഉത്തരവ് ലംഘിച്ചതിന് മതിലകം പി. വെമ്പല്ലൂര്‍ സ്വദേശിയെ ജയിലിലാക്കി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

രാമൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

കിഴുപ്പിള്ളിക്കര: തന്ത്രി ഇല്ലങ്ങളിൽ പ്രധാനിയായ കിഴുപ്പിള്ളിക്കര  തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ രാമൻ നമ്പൂതിരിപ്പാട് (81) അന്തരിച്ചു. റിട്ട..സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായിരുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രധാന തന്ത്രിയായ പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ ഇളയ സഹോദരനാണ് രാമൻ നമ്പൂതിരിപ്പാട്. ഭാര്യ: സാവിത്രിക്കുട്ടി അന്തർജനം. മക്കൾ: അനൂപ് ( കെ എസ് എഫ് ഇ തൃപ്രയാർ ), അനിപ്രകാശ് (തന്ത്രി), ശ്രീറാം (തന്ത്രി). മരുമക്കൾ: ശ്രീധന്യ (പോലീസ് ഡിപ്പാർട്ടുമെൻ്റ് തൃശൂർ), വരദ ,ഇന്ദുജ.

രാമൻ നമ്പൂതിരിപ്പാട് അന്തരിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

നാരായണൻ എമ്പ്രാന്തിരി അന്തരിച്ചു.

തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ തൃക്കോൽ ശാന്തിയായി ദീർഘകാലം സേവനമനുഷ്ഠിച്ച വന്നേരിപ്പറമ്പു മഠത്തിൽ നാരായണൻ എമ്പ്രാന്തിരി (75) അന്തരിച്ചു. കൃഷ്ണൻ എമ്പ്രാന്തിരി, (Late) സുബ്രഹ്മണ്യൻ എമ്പ്രാന്തിരി (Late), പത്മനാഭൻ എമ്പ്രാന്തിരി, സീതാലക്ഷ്മി, ജയലക്ഷ്മി, രാമചന്ദ്രൻ എമ്പ്രാന്ത്രി രി , ലോഹിതാക്ഷൻ, എന്നിവർ സഹോദരങ്ങളാണ്. സംസ്ക്കാരം പിന്നീട്

നാരായണൻ എമ്പ്രാന്തിരി അന്തരിച്ചു. Read More »

Scroll to Top