
കാസർകോട് കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിൽ വൻ മോഷണം നടന്നു. സ്കൂൾ ഓഫീസ്, ക്ലാസ് റൂം, ഗോഡൗൺ എന്നിവയുടെ പൂട്ടുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ, കുട്ടികൾ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കവർന്നത്. രാവിലെ സ്കൂൾ തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് മുറികൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
ലാപ്ടോപ്പുകൾക്ക് പുറമെ, സ്കൂളിലെ കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിക്കായി കരുതിയിരുന്ന പണവും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്.
The post കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ കവർച്ച; സമ്പാദ്യ പദ്ധതിയിലെ പണം നഷ്ടപ്പെട്ടു appeared first on Express Kerala.



