
കല്ലമ്പലം നാവായിക്കുളം യെദുക്കാടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൃശ്ശൂർ കൊടകരയിൽ നിന്നുള്ള എം.ബി.എ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഏകദേശം 40-ഓളം വിദ്യാർത്ഥികളും അധ്യാപകരുമാണ് ബസ്സിലുണ്ടായിരുന്നത്. ദേശീയപാത ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനാൽ സർവീസ് റോഡിലൂടെ സഞ്ചരിക്കവെ, ബസ്സിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞ് വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്
The post കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക് appeared first on Express Kerala.



