
സാധാരണ ഉപ്പുമാവിനോടുള്ള മടുപ്പ് മാറ്റി, എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയിൽ ഇന്ന് ഒരു ‘ചിക്കൻ സ്പൈസി ഉപ്പുമാവ്’ പരീക്ഷിച്ചു നോക്കാം. ഉപ്പുമാവ് എന്നാൽ പലർക്കും അത്ര പ്രിയമില്ലാത്ത വിഭവമാണെങ്കിലും, ചിക്കൻ ചേർത്ത് അല്പം എരിവോടെ തയ്യാറാക്കിയാൽ സംഗതി ആകെ മാറും. ബ്രേക്ക്ഫാസ്റ്റിന് ആയാലും ഡിന്നറിന് ആയാലും ഒരേപോലെ ആസ്വദിക്കാവുന്ന ഈ വിഭവം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകും എന്നതിൽ സംശയമില്ല.
അവശ്യ ചേരുവകൾ
ചിക്കൻ (ചെറിയ കഷ്ണങ്ങൾ) – 200 ഗ്രാം
മുളക് പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
മഞ്ഞൾ പൊടി – ¼ ടീസ്പൂണ്‍
ഗരംമസാല – ¼ ടീസ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
റവ – 1 കപ്പ്
നെയ്യ് – 1 ടീസ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്‍
വറ്റൽമുളക് – 2 (ഒടിച്ചത്)
പച്ചമുളക് – 2 (അരിഞ്ഞത്)
സവാള – 1 (നന്നായി അരിഞ്ഞത്)
കറിവേപ്പില – 1 തണ്ട്
വെള്ളം – 2½ കപ്പ്
തയ്യാറാക്കുന്ന വിധം
റവ ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കുക. ചിക്കൻ മസാല ചേർത്ത് അല്പം എണ്ണയിൽ ചിക്കൻ നന്നായി വേവിച്ച് വരണ്ട മസാലയായി വറുത്ത് മാറ്റിവയ്ക്കുക. പാനിൽ എണ്ണയും നെയ്യം ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്ന് പരിപ്പ്, വറ്റൽമുളക് ചേർക്കുക. സവാള, പച്ചമുളക്, കറിവേപ്പില ചേർത്ത് ബ്രൗൺ ആകും വരെ വഴറ്റുക. വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. റവ ചേർത്ത് ഇളക്കി മൂടി വേവിക്കുക. അവസാനം വറുത്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി കവിച്ചോളൂ…
The post മടുപ്പിക്കുന്ന ഉപ്പുമാവിനോട് വിട; ഇതാ രുചിയിൽ വിസ്മയിപ്പിക്കാൻ ‘ചിക്കൻ സ്പൈസി ഉപ്പുമാവ്’! appeared first on Express Kerala.



