loader image
ആഡംബര ജീവിതത്തിനായി മോഷണം; 45-കാരൻ പിടിയിൽ

ആഡംബര ജീവിതത്തിനായി മോഷണം; 45-കാരൻ പിടിയിൽ

ടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പെരുമ്പാവൂർ തണ്ടേക്കാട് സ്വദേശി നൗഷാദിനെ (45) കുറുപ്പംപടി പൊലീസ് പിടികൂടി. കഴിഞ്ഞ ജനുവരി പത്തിന് കുറുപ്പംപടി, പുല്ലുവഴി ഭാഗങ്ങളിൽ നടന്ന മോഷണങ്ങളെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ വലയിലാക്കിയത്. മോഷണം നടന്ന സ്ഥലങ്ങളിലെ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്.

പിടിയിലായ നൗഷാദിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഗോവയിൽ പോയി ആഡംബര ജീവിതം നയിക്കുന്നതിനും ചൂതുകളിക്കുന്നതിനും വേണ്ടിയാണ് ഇയാൾ പ്രധാനമായും മോഷണം നടത്തിയിരുന്നത്. മൂവാറ്റുപുഴയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്നായിരുന്നു ഇയാൾ വീടുകൾ കണ്ടെത്തിയിരുന്നത്. മൂവാറ്റുപുഴ, അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, സൗത്ത് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിലായി 11-ഓളം മോഷണങ്ങൾ നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.

Also Read: വീടിനുള്ളിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി പിടിയിൽ

പുല്ലുവഴിയിൽ വീട്ടിൽ ഒന്നും ലഭിക്കാതെ വന്നപ്പോൾ സിസിടിവി ക്യാമറ വരെ നൗഷാദ് മോഷ്ടിച്ചു കൊണ്ടുപോയിരുന്നു. മറ്റൊരു വീട്ടിൽ നിന്ന് മൂന്ന് പവൻ സ്വർണ്ണവും ഇയാൾ കവർന്നു. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കളവ് നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ പ്രതിയെ വലയിലാക്കാൻ സാധിച്ചു എന്നത് അന്വേഷണ സംഘത്തിന്റെ വലിയ നേട്ടമായി.

See also  നാവിൻതുമ്പിൽ വീണ്ടും ചക്കക്കാലം; ചക്കപ്പുഴുക്കിൽ പച്ചക്കുരുമുളകിന്റെ വിസ്മയം

The post ആഡംബര ജീവിതത്തിനായി മോഷണം; 45-കാരൻ പിടിയിൽ appeared first on Express Kerala.

Spread the love

New Report

Close