loader image
യൂണിഫോം നൽകിയില്ല; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം, പ്രതി പിടിയിൽ

യൂണിഫോം നൽകിയില്ല; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം, പ്രതി പിടിയിൽ

യനാട് പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസിയായ രാജു ജോസിനെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് മാനസിക വെല്ലുവിളികൾ ഉള്ളതായി സംശയിക്കുന്നതായും പോലീസ് സൂചിപ്പിച്ചു.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. എസ്പിസി യൂണിഫോം ആവശ്യപ്പെട്ട രാജുവിനോട് പെൺകുട്ടി അത് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. മുഖത്തും കണ്ണുകൾക്കും സാരമായി പരിക്കേറ്റ പെൺകുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The post യൂണിഫോം നൽകിയില്ല; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം, പ്രതി പിടിയിൽ appeared first on Express Kerala.

Spread the love
See also  കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യം; സാബു എം ജേക്കബ്

New Report

Close